ദേശീയം

രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടിക; അമൃത വിശ്വവിദ്യാപീഠത്തിന് അഭിമാനം, നാലാംസ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എന്‍ഐആര്‍എഫ്) പട്ടികയില്‍ അമൃത വിശ്വവിദ്യാപീഠം നാലാം സ്ഥാനത്ത്. ബാംഗ്ലൂര്‍ ഐഐഎസ്‌സി ഏറ്റവും മികച്ച സര്‍വകലാശാല ആയപ്പോള്‍, ജെഎന്‍യു രണ്ടാം സ്ഥാനത്തും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്തുമെത്തി.

റാങ്കിങ്ങില്‍ ഓവറോള്‍ ലിസ്റ്റില്‍ പതിമൂന്നാമതാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ സ്ഥാനം. മെഡിക്കല്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നേടിയപ്പോള്‍, ദന്തല്‍ റാങ്കിങ്ങില്‍ 13, ഫാര്‍മസിയില്‍ 15, എഞ്ചിനിയറിങ്ങ് റാങ്കിങ്ങില്‍ 20-ാം സ്ഥാനവും സര്‍വകലാശാലയ്ക്ക് ലഭിച്ചു.

ക്യു എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള പതിമൂന്ന് സര്‍വകലാശാലകളുടെ പട്ടികയിലും അമൃത ഇടംനേടിയിട്ടുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി, ബാംഗ്ലൂര്‍ ഐഐഎസ് സി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, അണ്ണാ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ എന്നിവയും ഈ പട്ടികയിലുണ്ട്.


മികച്ച ബിസിനസ് സ്‌കൂളായി തെരഞ്ഞെടുത്തിരിക്കുന്നത് ഐഐഎം അഹമ്മദബാദിനെയാണ്. ഐഐഎം ബാംഗ്ലൂര്‍, കല്‍ക്കത്ത എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ച കോളജ് മിരാന്റ കോളജ് ആണ്. ലേഡി ശ്രീറാം കോളജ് ഫോര്‍ വുമണ്‍, സെന്റ് സ്റ്റീഫന്‍സ് കോളജ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഏറ്റവും മികച്ച മൂന്ന് എഞ്ചിനിയറിങ്ങ് കോളജുകള്‍ ഐഐടി മദ്രാസ്, ഐഐടി ഡല്‍ഹി, ഐഐടി ബോബംബെ എന്നിവയാണ്. ഡല്‍ഹിയിലെ ജാമിയ ഹംദാര്‍ദ് കോളജാണ് മികച്ച ഫാര്‍മസി കോളജ്. പഞ്ചാബ് യൂണിവേഴ്‌സിറ്റി രണ്ടാംസ്ഥാനത്തും മെഹാലിയിലെ ദി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് മൂന്നാം സ്ഥാനത്തുമുണ്ട്.

ഡല്‍ഹി എഐഐഎംഎസ് ആണ് മെഡിക്കല്‍ കോളജുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ചണ്ടീഗഡ് പിജിഐ, വെല്ലൂര്‍ സിഎംസി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്