ദേശീയം

നിനച്ചിരിക്കാതെ പ്രളയജലം കുതിച്ചെത്തി ; മെഡിക്കല്‍ കോളജിലെ അത്യാഹിത വാര്‍ഡ് വെള്ളത്തില്‍ മുങ്ങി ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

മുംബൈ : അപ്രതീക്ഷിതമായി പ്രളയജലം ഇരച്ചെത്തിയതോടെ മഹാരാഷ്ട്രയിലെ മെഡിക്കല്‍ കോളജിലെ അത്യാഹിത വാര്‍ഡ് മുങ്ങി. മഹാരാഷ്ട്രയിലെ ജലഗാവോണിലെ ഡോ. ഉല്ലാസ് പാട്ടീല്‍ മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി വാര്‍ഡാണ് വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയത്.

വാര്‍ഡില്‍ ചികില്‍സയിലായിരുന്ന എട്ടോളം രോഗികളെ ഉടന്‍ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മുമ്പ് ഇത്തരത്തില്‍ ഉണ്ടായിട്ടില്ല. വെള്ളം കയറിയതിനെത്തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വാര്‍ഡിലെ യന്ത്രോപകരണങ്ങള്‍ നശിച്ചതായി ഡോ. പ്രമോദ് ഭിരുണ്ഡ് പറഞ്ഞു.

ഐസിയുവില്‍ അഡ്മിഷന് വേണ്ടി നിരവധി രേഗികള്‍ കാത്തിരിക്കുമ്പോഴായിരുന്നു മഴവെള്ളം കുതിച്ചെത്തിയത്. ഞായറാഴ്ച മഹാരാഷ്ട്രയില്‍ കനത്ത മഴയാണ് പെയ്തത്. ഇതേത്തുടര്‍ന്ന് ആശുപത്രിയിലും പരിസരത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി