ദേശീയം

ഫാഷന്‍ ലോകത്ത് മോദി മാസ്‌ക്കുകളും, ട്രെന്‍ഡിംഗ് 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖാവരണം നിര്‍ബന്ധമാണ്. മുഖാവരണം ഒരു ഫാഷന്‍ ആയി മാറിയതോടെ, ഉപഭോക്താവിന്റെ താത്പര്യം അനുസരിച്ചുളള മാസ്‌ക്കുകളും വിപണിയില്‍ സുലഭമാണ്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖമുളള മാസ്‌ക്കുകള്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് മോദി മാസ്‌ക്കുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചത്. ഇതിനോടകം ആയിരത്തോളം മോദി മാസ്‌ക്കുകള്‍ വിറ്റുപോയതായി കടയുടമ കുനാല്‍ പരിയാണി പറയുന്നു. ഏറ്റവുമധികം ആവശ്യക്കാര്‍ മോദി മാസ്‌ക്കിനാണെന്നും കുനാല്‍ പരിയാണി പറയുന്നു. നിരവധിപ്പേരാണ് മോദി മാസ്‌ക്ക് ചോദിച്ച് കടയില്‍ വരുന്നത്. 

മോദിക്ക് പുറമേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എന്നിവരുടെ മുഖമുളള മാസ്‌ക്കുകളും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇതിനും ആവശ്യക്കാരുണ്ടെന്നും കുനാല്‍ പരിയാണി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി