ദേശീയം

ചൈന തടവിലാക്കിയ പത്ത് സൈനികരെ മോചിപ്പിച്ചു; സംഘത്തില്‍ ഒരു കേണലും മൂന്ന് മേജര്‍മാരുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗല്‍വാന്‍ വാലിയിലെ സംഘര്‍ഷത്തിന് പിന്നാലെ തടവിലാക്കിയ പത്ത് ഇന്ത്യന്‍ സൈനികരെ ചൈന മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇവരെ വിട്ടയച്ചത് എന്നും ഒരു ലഫ്റ്റനന്റ് കേണലും മൂന്ന് മേജര്‍മാരും അടക്കമാണ് ചൈനീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത് എന്നുമാണ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ല എന്നായിരുന്നു കരസേന കഴിഞ്ഞദിവസം പറഞ്ഞത്.

സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിവരുന്ന ചര്‍ച്ചകളുടെ ഫലമായാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈനികരെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇരു രാജ്യങ്ങളുടെയും മേജര്‍ ജനറല്‍മാര്‍ മൂന്നുറൗണ്ട് ചര്‍ച്ച നടത്തിയിരുന്നു. തിരിച്ചെത്തിയ സൈനികരെ ആരോഗ്യ പരിശോധനയ്ക്കും ഡീബ്രീഫിങ്ങിനും വിധേയമാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ