ദേശീയം

പട്ടാളക്കാര്‍ കൊല്ലപ്പെട്ടത് എങ്ങനെ?, എവിടെ വച്ച്?; മോദിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തില്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി . ചൈനയുടെ ആക്രമണത്തിന് മുന്‍പില്‍ പ്രധാനമന്ത്രി ഇന്ത്യയുടെ ഭൂപ്രദേശം ചൈനയ്ക്ക് അടിയറവ് വച്ചുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.  ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ചൈന ഒരു തരത്തിലുളള കടന്നുക്കയറ്റവും നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തില്‍ മോദി പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുലിന്റെ വാക്കുകള്‍.

'ചൈനയുടെ കടന്നുക്കയറ്റത്തിന് മുന്‍പില്‍ പ്രധാനമന്ത്രി ഇന്ത്യയുടെ ഭൂപ്രദേശം ചൈനയ്ക്ക് അടിയറവ് വച്ചു. ഭൂപ്രദേശം ചൈനയുടേതെങ്കില്‍ എന്തുകൊണ്ട് നമ്മുടെ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു?, എവിടെവച്ചാണ് ഇവര്‍ കൊല ചെയ്യപ്പെട്ടത്?'- ചില ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വാക്കുകള്‍.

'അതിര്‍ത്തിയില്‍ ആരും തന്നെ നമ്മുടെ അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയിട്ടില്ല, ഒരു പോസ്റ്റും പിടിച്ചെടുത്തിട്ടുമില്ല' - ഇതായിരുന്നു സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. ഇതിന് മറുപടിയുമായാണ് രാഹുല്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസവും ചൈനയുമായുളള സംഘര്‍ഷത്തില്‍ മോദി സര്‍ക്കാരിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ചൈന കടന്നു കയറിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു. പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ