ദേശീയം

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം അറുപതിനായിരത്തിലേക്ക്; ബംഗളൂരുവില്‍ വൈറസ് പടരുന്നു; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 2532 പുതിയ കോവിഡ് കേസുകള്‍. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 59,377 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 53 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 757ആയി. 25,863 സജീവ കേസുകളാണ് നിലവില്‍ തമിഴ്‌നാട്ടിലുള്ളത്.

കര്‍ണാടകയില്‍ ഇന്ന് 453 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ച് അഞ്ച് പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 137 ആയി.

ബംഗളൂരു മഹാ നഗരത്തില്‍ കോവിഡ് പടരുന്നത് ആശങ്കപ്പടുത്തുകയാണ്. ബംഗളൂരുവില്‍ ഇന്ന് 196 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നഗരത്തില്‍ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍