ദേശീയം

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കെസി വേണുഗോപാലിന്‌; സിപിഎം എംഎൽഎയെ സസ്പെന്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനിലെ സിപിഎം എംഎൽഎ ബൽവാൻ പൂനിയയെ പാർട്ടിയില്‍ നിന്നും സസ്‍പെൻഡ് ചെയ്തു. ഭാദ്ര മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎയാണ് ഒരുവർഷത്തേക്ക് സസ്പെന്റ് ചെയ്തത്.  ഇക്കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം ലംഘിച്ചതിനാണ്  സസ്പെൻഷൻ.  പാർട്ടി എംഎൽഎയോട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

ജൂൺ 19 ന് നടന്ന രാജ്യസഭാ തെരഞ്ഞെപ്പില്‍ പൂനിയ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടി എംഎല്‍എയ്ക്ക് അയച്ച നോട്ടീസില്‍ പറയുന്നത്. എംഎല്‍എക്കെതിരായ പരാതി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അമ്ര റാം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു