ദേശീയം

കോവിഡ് പിടിയില്‍ അമര്‍ന്ന് അയല്‍ സംസ്ഥാനങ്ങള്‍; തമിഴ്‌നാട്ടില്‍ ഇന്ന് 2,516പേര്‍ക്കുകൂടി രോഗം, കര്‍ണാടകയില്‍ രോഗാബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് പിടിയില്‍ ശ്വാസംമുട്ടി അയല്‍ സംസ്ഥാനങ്ങള്‍. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 2,516പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 39പേര്‍ മരിച്ചു. 1,227പേര്‍ രോഗമുക്തരായി. 64,603പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 844പേര്‍ മരിച്ചു. കേരളത്തില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കര്‍ണാടകയില്‍ ഇന്ന് 322പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. 9,721പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 150പേര്‍ മരിച്ചു. 6,6004പേരാണ് ഇതുവരെ രോഗമുക്തരായത്.

തെലങ്കാനയില്‍ പുതുതായി 872കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 8,674പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 4,452പേര്‍ ചികിത്സയിലുണ്ട്. 4,005പേര്‍ രോഗമുക്തരായി. 217പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും