ദേശീയം

വിവേചനം കാണിക്കുന്നു, ഇന്ത്യയില്‍ നിന്നുളള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍:  ഇന്ത്യയില്‍ നിന്നുളള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി. വിമാന സര്‍വീസില്‍ ഇന്ത്യ വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ചാണ്‌ അമേരിക്കയുടെ നടപടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസില്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ ഇന്ത്യ തുടരുന്നതായി അമേരിക്കന്‍ ഗതാഗത വകുപ്പ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

അമേരിക്കയിലേക്കും തിരിച്ചും വിമാന സര്‍വീസ് നടത്തുന്നതിന് മുന്‍പ് മുന്‍കൂട്ടിയുളള അനുമതി വാങ്ങണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്നത്. അമേരിക്കയിലുളള ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. 

അമേരിക്കന്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള അവകാശം ഇന്ത്യ ഹനിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇത് വിവേചനപരവും അനാവശ്യമായ നിയന്ത്രണമാണെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നു. ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ വിമാന കമ്പനികളെ തടയുന്ന നടപടിയാണ് ഇന്ത്യ സ്വീകരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25നാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തിവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്