ദേശീയം

സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കണം; കഴിഞ്ഞ സെമസ്റ്ററിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം; യുജിസി ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ റദ്ദാക്കാന്‍ യുജിസി ശുപാര്‍ശ. മുന്‍ സെമസ്റ്റര്‍ പരീക്ഷകളുടെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍
മൂല്യനിര്‍ണയം നടത്താനാണ് യുജിസി സമിതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതില്‍ കാലതാമസം വരുന്നതിനാല്‍ മറ്റു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി ഹരിയാന യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ആര്‍ കുഹാദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെതാണ് ശുപാര്‍ശ.

ജൂലൈയില്‍ ആരംഭിക്കേണ്ട അവസാന സെമസ്റ്റര്‍ പരീക്ഷ നടത്തുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിക്കുന്നത് കാരണമാകുമെന്ന് സമിതി ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തുന്നതില്‍ അതൃപ്തിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വ്യാപനം അവസാനിച്ച ശേഷം പരീക്ഷയെഴുതാന്‍ അവസരം നല്‍കാമെന്നും സമിതി നിര്‍ദേശത്തില്‍ പറയുന്നു. 

നാല്‍പ്പത് കേന്ദ്ര സര്‍വകലാശാലകള്‍ക്കും നൂറോളം സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്കും കോളജുകള്‍ക്കും ഇത് ബാധകമാണ്. പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആരംഭിക്കുന്ന സെമസ്റ്റര്‍ ഒക്ടോബറിലേക്ക് മാറ്റണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ