ദേശീയം

മുറിച്ച് മാറ്റിയ സ്ത്രീയുടെ കാല്‍പാദം ന്യൂസ്‌പേപ്പറില്‍, ഭ്രൂണം പ്ലാസ്റ്റിക് ബാഗില്‍; പരിഭ്രാന്തിയില്‍ നഗരവാസികള്‍, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: നഗരത്തിലെ സൈക്കിള്‍ പാതയോരത്ത് മുറിച്ച് മാറ്റിയ അവയവങ്ങള്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍. തൊട്ടരികില്‍ നിന്ന് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ഭ്രൂണവും കണ്ടെത്തിയതോടെ, നഗരത്തിലെ ജനങ്ങള്‍ പരിഭ്രാന്തിയില്‍.

ചണ്ഡീഗഡില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സൈക്കിള്‍ പാതയിലൂടെ നടന്നുവന്ന ബാങ്ക് ഉദ്യോഗസ്ഥനാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. സൈക്കിള്‍ പാതയോരത്തുളള ചെടികള്‍ക്കിടയില്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ അവയവം കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ബാങ്ക് ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിന് പിന്നിലുളള സൈക്കിള്‍ പാതയോരത്താണ് ഇത് കണ്ടത്.

പൊലീസ് നടത്തിയ വിശദമായ തെരച്ചിലിലാണ് ഭ്രൂണവും മറ്റൊരു അവയവും കണ്ടെത്തിയത്.മുറിച്ചെടുത്ത അവയവം സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം. മുറിച്ചെടുത്ത കാല്‍പാദമാണ് കണ്ടെത്തിയത്. ഇതിന് ഒരു മീറ്റര്‍ അകലെയില്‍ നിന്നാണ് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ഭ്രൂണം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മുറിച്ച നിലയിലാണ് അവയവമെന്ന് പൊലീസ് പറയുന്നു. ശീതികരണ സംവിധാനത്തില്‍ സൂക്ഷിച്ച ശേഷമാണ് ഇത് പാതയോരത്ത് ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അടുത്തിടെ ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷം ഭ്രൂണം ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്