ദേശീയം

ആറുദിവസത്തിനിടെ 80,000ലധികം കേസുകള്‍, ജൂണ്‍ ഒന്നുമുതല്‍ 3.18 ലക്ഷം; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ആറുദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 80,000ലധികം കോവിഡ് കേസുകള്‍. തിങ്കളാഴ്ച രാവിലെ വരെ രാജ്യത്ത് 4,25282 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തുടര്‍ന്നുളള ചുരുക്കം ദിവസം കൊണ്ട് രോഗവ്യാപനത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ആറ് ദിവസത്തിനിടെ 83,761 പുതിയ കേസുകളാണ് ഉണ്ടായിരിക്കുന്നത്.

ഇന്നത്തെ കണക്ക് അനുസരിച്ച് 5,08,953 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം രേഖപ്പെത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 18552 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 15000 കടക്കുന്നത്. ഇന്നലെ 17,296 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജൂണ്‍ ഒന്നുമുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ 3.18 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. കോവിഡ് കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ