ദേശീയം

എയര്‍പോര്‍ട്ടിന് സമീപത്തും വെട്ടുക്കിളിക്കൂട്ടം; ലാന്റിങ്ങിലും ടേക്ക് ഓഫിലും സൂക്ഷിക്കണം, പൈലറ്റുമാര്‍ക്ക് ജാഗ്രതാനിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയെ ആശങ്കയിലാക്കി നിറഞ്ഞ വെട്ടുക്കിളിക്കൂട്ടം ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിന് സമീപത്തുമെത്തി. ഇതേത്തുടര്‍ന്ന് പൈലറ്റുമാര്‍ ജാഗ്രത പാലിക്കണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. എയര്‍പോര്‍ട്ടിന് സമീപത്തെ ഗുരുഗ്രാം-ദ്വാരക എക്‌സ്പ്രസ് വേയിലാണ് വെട്ടുക്കിളിക്കൂട്ടം എത്തിയിരിക്കുന്നത്.

സ്ഥിഗതികള്‍ വിലയിരുത്താന്‍ എടിസി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ടേക്ക് ഓഫ്, ലാന്റിങ് സമയത്ത് ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദേശം. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകളില്‍ മാറ്റമല്ലെന്നും എടിസി അറിയിച്ചു.

പാകിസ്ഥാനില്‍ നിന്നെത്തിയ വെട്ടുക്കിളിക്കൂട്ടം രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ താണ്ടിയാണ് തലസ്ഥാനത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറെ ആഴ്ചകളായി രാജ്യത്തെ കര്‍ഷകര്‍ വെട്ടുക്കിളികളുടെ ഭീഷണി നേരിടുകയാണ്. കാര്‍ഷിക വിളകള്‍ തിന്നു നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് വലിയ തോതിലുളള നഷ്ടമാണ് നേരിടുന്നത്. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി