ദേശീയം

മഹാരാഷ്ട്രയില്‍ 5,318പേര്‍ക്ക് കൂടി കോവിഡ്; ഡല്‍ഹിയില്‍ പുതുതായി 2,948 രോഗബാധിതര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ പുതുതായി 5,318പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 167പേര്‍ മരിച്ചു. 1,59,133പേര്‍ക്കാണ് സംസ്ഥാനത്ത ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

മുംബൈയില്‍ മാത്രം 1,460 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 41പേര്‍ മരിച്ചു. 73,747പേരാണ് മുംബൈയില്‍ ഇതുവരെ അസുഖബാധിതരായത്. 4,282പേര്‍ മരിച്ചു. 27,134പേരാണ് നഗരത്തില്‍ ഇനി ചികിത്സയിലുള്ളത്.

അതേസമയം കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന മറ്റൊരു സംസ്ഥാനമായ ഡല്‍ഹിയില്‍ പുതുതായി 2948കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 66പേരാണ് മരിച്ചത്. 80,188പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ 28,329പേരാണ് ചികിത്സയിലുള്ളത്. 2,558പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി