ദേശീയം

വെട്ടുകിളികള്‍ ഡല്‍ഹിയിലും എത്തി, നഗരവാസികള്‍ ആശങ്കയില്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഡല്‍ഹിയെ ആശങ്കയിലാഴ്ത്തി വെട്ടുകിളി ശല്യം. ഡല്‍ഹിക്ക് സമീപമുളള ഗുരുഗ്രാമില്‍ വെട്ടുകിളികള്‍ കൂട്ടമായി പറന്നു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.  കാര്‍ഷിക വിളകളാണ് ഇത് തിന്നു നശിപ്പിക്കുക. എന്നാല്‍ കൂട്ടമായി ഇവ നഗരത്തില്‍ എത്തുന്നത് നഗരവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറെ ആഴ്ചകളായി രാജ്യത്തെ കര്‍ഷകര്‍ വെട്ടുകിളികളുടെ ഭീഷണി നേരിടുകയാണ്. കാര്‍ഷിക വിളകള്‍ തിന്നു നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് വലിയ തോതിലുളള നഷ്ടമാണ് നേരിടുന്നത്. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.

ഡല്‍ഹിയില്‍ ദിനംപ്രതിയെന്നോണം കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. കോവിഡ് കേസുകള്‍ 80000ലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 3460 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍