ദേശീയം

ഇടപാടുകാര്‍ക്ക് ഫോണ്‍ സെക്‌സും വീഡിയോ കോളും; കോവിഡ് കാലത്തെ ലൈംഗിക തൊഴില്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്


 
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ചുവന്ന തെരുവില്‍ ജീവിക്കുന്ന ലൈംഗിക തൊഴിലാളിയായ ലൈല ദാസ് (പേര് യഥാര്‍ഥമല്ല) കഴിഞ്ഞ 15 വര്‍ഷമായി ദിവസവും അഞ്ചോളം ഇടപാടുകാരെ കാണാറുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ അവരുടെ വരുമാനം വലിയ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ലൈലയടക്കം സോനഗാച്ചിയില്‍ 7,000 ലൈംഗിക തൊഴിലാളികളാണ് ജീവിക്കുന്നത്. കോവിഡ് വ്യാപനവും പിന്നാലെ വന്ന ലോക്ക്ഡൗണും ഇവരുടെ വരുമാനത്തെ സാരമായി തന്നെ ബാധിച്ചു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കോവിഡ് ഭീതി തുടരുന്നതിനാല്‍ ഇവരിപ്പോള്‍ ഇടപാടുകാരെ നേരിട്ട് സ്വീകരിക്കുന്നില്ല.

ലൈംഗിക തൊഴിലാളികളും ഇപ്പോള്‍ ഹൈ ടെക്കിലേക്ക് മാറുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ് കാലത്ത് ഫോണ്‍ സെക്‌സിലൂടെയും ലൈവ് വീഡിയോ വഴിയും മറ്റും ഇടപാടുകാരെ തൃപ്തിപ്പെടുത്തുന്നതിലേക്ക് ലൈംഗിക തൊഴില്‍ മാറിയതായി ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റിയുടെ (ഡിഎംഎസ്‌സി) സ്ഥാപകന്‍ സ്മരജിത് ജന വ്യക്തമാക്കി. വൈറസ് വ്യാപനം തുടരുന്നതിനാല്‍ ഫോണ്‍ സെക്‌സും, വീഡിയോ കോള്‍ വഴിയുള്ള ഇടപാടുകളുമാണ് ഇപ്പോള്‍ കുടൂതലും. ഇടപാടുകാരെ സ്വീകരിക്കുന്നതിന്റെ സമയവും ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇടപാടുകള്‍ ഹൈ ടെക്കായതോടെ എത് സമയത്തും അവര്‍ക്ക് ഫോണ്‍ വരും സ്മരജിത് പറയുന്നു.

കോവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ നേരിട്ട് ഇടപാടുകാരെ സ്വീകരിക്കാന്‍ സോനഗാച്ചിയിലെ യുവതികള്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്ന് ഡിഎംഎസ്‌സിയുടെ പ്രസിഡന്റ് ബിഷക ലസ്‌കറും പറയുന്നു. തന്റെ താമസ സ്ഥലത്തുള്ള ലൈംഗിക തൊഴിലാളികളായ 130ഓളം യുവതികളില്‍ 95 ശതമാനം പേരും ഇപ്പോള്‍ ഫോണ്‍ സെക്‌സിലൂടെ ഇടപാടുകാരെ തൃപ്തിപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടപാടുകാരുമായി വീഡിയോ കോളില്‍ അര മണിക്കൂര്‍ ചെലവിടാന്‍ 500 രൂപയാണ് ഈടാക്കുന്നതെന്ന് ലൈല പറയുന്നു. പണം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. ചില ഇടപാടുകാര്‍ കബളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മിക്കവരും മാന്യമായി തന്നെ ഇടപെടുന്നുവെന്നും ലൈല പറയുന്നു. സമീപ പ്രദേശങ്ങളിലുള്ള ചില ഇടപാടുകാര്‍ പാലും പലചരക്ക് സാധനങ്ങളും വാങ്ങാനെത്തുന്ന വ്യാജന പുറത്തിറങ്ങി നേരിട്ട് പണം അടയ്ക്കാറുണ്ടെന്ന് ബിഷക ലസ്‌കറും സാക്ഷ്യപ്പെടുത്തി.

വൈറസ് വ്യാപനം വലിയ തോതില്‍ തന്നെ കൊല്‍ക്കത്തയിലെ ലൈംഗിക തൊഴിലാളികളെ ബാധിച്ചിട്ടുണ്ടെന്ന് ഡിഎംഎസ്‌സിയുടെ അഡ്വസറി ഓഫീസറായ മഹാശ്വേത മുഖര്‍ജി പറയുന്നു. മാസത്തില്‍ 25,000 മുതല്‍ 30,000 രൂപ വരെ വരുമാനമുള്ളവര്‍ ഇവിടെയുണ്ട്. കിട്ടുന്ന സമ്പാദ്യത്തില്‍ ഒരു ഭാഗം അവര്‍ വീടുകളിലേക്ക് അയക്കാറുണ്ട്. അത്തരക്കാര്‍ക്ക് വലിയ നഷ്ടമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും അവര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്