ദേശീയം

കടുത്ത ആശങ്കയില്‍ രാജ്യം ; ഒറ്റദിവസം 20,000 ത്തോളം പേര്‍ക്ക് കോവിഡ് ;  മരണം 16,095

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് കോവിഡ് രോഗവ്യാപനം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,000 ന് അടുത്ത് ആളുകള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രോഗം കണ്ടെത്തിയവരുടെ എണ്ണം 19,906 ആണ്. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക് അടുത്തു. ഇതുവരെ 5,28,859 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,03,051 പേര്‍ ആക്ടീവ് കേസുകളാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 410 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,000 കടന്നു. 16,095 പേരാണ് ഇതുവരെ മരിച്ചത്. 3,09,713 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം