ദേശീയം

പ്രകോപനങ്ങള്‍ക്ക് എങ്ങനെ മറുപടി പറയണമെന്നറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരേസമയം രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വെല്ലുവിളികളെ രാജ്യം സധൈര്യം നേരിടുമെന്ന് മോദി പറഞ്ഞു. മന്‍കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം

അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയ്ക്ക് മോദി മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി കാക്കാന്‍ രാജ്യം പ്രതിജ്ഞാ ബദ്ധമാണ്. പ്രകോപനങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്നറിയാം. ലഡാക്കില്‍  ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. വീരമൃത്യവരിച്ച 20 ജവാന്‍മാര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിച്ചു. അവര്‍ ജീവന്‍ നല്‍കിയത് നമുക്ക് വേണ്ടിയാണ്. രാജ്യത്തെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം.  പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങല്‍ രാജ്യസേവനമാണെന്നും മോദി പറഞ്ഞു.

രാജ്യത്ത് കോവിഡ് ജാഗ്രത തുടരണം. ഒരാള്‍ ജാഗ്രത കൈവിട്ടാല്‍ അത് നിരവധി പേരെ അപകടത്തിലാക്കും. ലോക്ക്ഡൗണില്‍ നിന്ന് രാജ്യം പുറത്തുകടക്കുകയാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ ആരും ലംഘിക്കരുത്. മാസ്‌കും സാമൂഹിക അകലവും എല്ലാവരും നിര്‍ബന്ധമായി പാലിക്കണം. കോവിഡ് കാലം ഇത്ര നീളുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിസന്ധികളില്‍ തളരരുതെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ പ്രധാന ലക്ഷ്യം ആത്മനിര്‍ഭര്‍ ഭാരത് ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം രാജ്യം അണ്‍ലോക്ക് ഘട്ടത്തിലാണ്. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മണ്‍സൂണും കോവിഡും കൂടുതല്‍ ശ്രദ്ധയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തിന്റെ പകുതി കഴിഞ്ഞു. മാന്‍ കി ബാത്തില്‍, നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഈ ദിവസങ്ങളില്‍ ആളുകള്‍ സാധാരണയായി ഒരു കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്  2020 എപ്പോള്‍ അവസാനിക്കും. കൊറോണ വൈറസ്, ആംഫണ്‍ ചുഴലിക്കാറ്റ്, വെട്ടുക്കിളികള്‍, അതിര്‍ത്തിയിലെ സ്ഥിതി എന്നിവ കാരണം നിരവധി വെല്ലുവിളികളുടെ ഒരു വര്‍ഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു