ദേശീയം

എന്‍പിആര്‍: ആശങ്കയുമായി മുസ്ലീം നേതാക്കള്‍ രജനിയുടെ വീട്ടില്‍; ഉറപ്പുനല്‍കി സൂപ്പര്‍സ്റ്റാര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പൗരത്വനിയമവുമായി ബന്ധപ്പെട്ട ആശങ്ക നിലനില്‍ക്കെ തമിഴ്‌നാട് ജമാത്തുല്‍ ഉലമ പ്രസിഡന്റ് കെഎം  ബാഖ്‌വി നടന്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ദേശീയ ജനസംഖ്യരജിസ്റ്റര്‍ നടപ്പാക്കുമ്പോള്‍ മുസ്ലീം സമൂദായം നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേതാക്കള്‍ രജനിയെ അറിയിച്ചു. തങ്ങളുടെ ആശങ്കകള്‍ ഉള്‍ക്കൊണ്ട രജനി ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുതന്നതായി മതനേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് രാവിലെയാണ് തമിഴ്‌നാട് ജമാത്തുല്‍ ഉലമ നേതാക്കള്‍ രജനിയുടെ വീട്ടിലെത്തിയത്.

പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ല, അത് മുസ്‌ലിങ്ങളെ ബാധിക്കുന്നുവെങ്കില്‍  അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. പുറത്തുനിന്നുള്ളവരെക്കുറിച്ച് അറിയാന്‍ വേണ്ടിയാണ് എന്‍പിആര്‍. എന്‍ആര്‍സി ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രജനി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് രജനീകാന്ത് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള മാര്‍ഗമല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തിന്റെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഐക്യത്തോടെയും ജാഗ്രതയോടെയും തുടരാന്‍ ഞാന്‍ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിക്കുന്നു,' എന്നായിരുന്നു രജനീകാന്ത് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി