ദേശീയം

നിരന്തരം യോഗ ചെയ്യൂ; കൊറോണയെ അകറ്റാമെന്ന് യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ഋഷികേഷ്: നിരന്തരമായി യോഗ പരിശീലിച്ചാല്‍  കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്ട്ര യോഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദിവസവും യോഗ ചെയ്യുന്ന ആരോഗ്യവാനായ ഒരാള്‍ കൊറോണയെ ഭയക്കേണ്ടതില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ യോഗ പോലുള്ള അതിശക്തമായ പല കാര്യങ്ങളും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. മാനസികവും ശാരീരികവുമായ തളര്‍ത്തുന്ന അസുഖത്തിനെതിരെലോകം പോരാടുകയാണ്. യോഗ ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദം, ഹൃദയാഘാതം, വൃക്ക, കരള്‍ തകരാറുകള്‍, കൊറോണ തുടങ്ങി നിരവധി അസുഖങ്ങളെ നേരിടാന്‍ സാധിക്കുന്നതാണ്.'  യോഗി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷം ജപ്പാനില്‍  മസ്തിഷ്‌കവീക്കം 60 ശതമാനം കുറയുകയും ഇതിലൂടെയുണ്ടായ മരണനിരക്ക് 90 ശതമാനത്തോളം കുറഞ്ഞുവെന്നും യോഗി ആദിത്യനാഥ് അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്