ദേശീയം

പാര്‍ട്ടിക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറക്കി, 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, മരത്തില്‍ കെട്ടിത്തൂക്കി; കൊലപാതകത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: അസമില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ഏഴു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പിടിയില്‍. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന കുട്ടികളാണ് ഞായറാഴ്ച പൊലീസിന്റെ പിടിയിലായത്. 

അസമിലെ ബിശ്വനാഥ് ജില്ലയില്‍ വെളളിയാഴ്ച രാവിലെയാണ് സംഭവം. പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ശനിയാഴ്ചയാണ് കണ്ടെത്തിയത്. പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പിടിയിലായത്.

ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ആണ്‍കുട്ടികള്‍ ഇറക്കി കൊണ്ടുവന്നത്. തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ആണ്‍കുട്ടികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്