ദേശീയം

നിങ്ങള്‍ പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുത്തവര്‍; ഇപ്പോള്‍ അവര്‍ പറയുന്നു ഇന്ത്യക്കാരല്ലെന്ന്; വിശ്വസിക്കരുതെന്ന് മമത

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളില്‍ ജീവിക്കുന്ന എല്ല ബംഗ്ലാദേശ് പൗരന്‍മാരും ഇന്ത്യക്കാരാണെന്ന് പശ്ചിമബംഗാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗ്ലാദേശില്‍ നിന്ന് വന്ന് വോട്ട് രേഖപ്പെടുത്തിയവരെല്ലാം ഇന്ത്യന്‍ പൗരന്‍മാരാണ്. അവര്‍ വീണ്ടും പൗരത്വത്തിന് അപേക്ഷിക്കേണ്ടതില്ലെന്നും മമത പറഞ്ഞു. കാളിഗഞ്ചില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടത് 42 പേരാണ്. മോദി സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മമത ഉന്നയിച്ചത്. ബംഗാളിനെ മറ്റൊരു ഡല്‍ഹിയാക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്നും വന്നവര്‍ ഇന്ത്യന്‍ പൗരന്‍മാരാണ്.  അവര്‍ വീണ്ടും പൗരത്വത്തിന് അപേക്ഷിക്കേണ്ടതില്ല. തെരെഞ്ഞെടുപ്പില്‍ അവര്‍ വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും തെരഞ്ഞെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. എന്നാല്‍  അവര്‍ ഇപ്പോള്‍ പറയുകയാണ് അവര്‍ ഇന്ത്യന്‍ പൗരന്‍മാരല്ല, അവരെ വിശ്വസിക്കരുതെന്ന് മമത പറഞ്ഞു.

ഒരു വ്യക്തിയെ പോലും ബംഗാളില്‍ നിന്ന് പുറത്താക്കാന്‍ അനുവദിക്കില്ല സംസ്ഥാനത്ത് താമസിക്കുന്ന ഒരു അഭയാര്‍ഥിക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും മമത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും