ദേശീയം

രാജ്യത്ത് 28 പേര്‍ക്ക് കൊറോണ; വിദേശികള്‍ക്ക് സ്‌ക്രീനിങ്; യാത്ര ഒഴിവാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് 28 പേര്‍ക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. രോഗബാധിതരില്‍ 17പേര്‍ ഇറ്റാലിയന്‍ ടൂറിസ്റ്റുകളാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെത്തുന്ന വിദേശികളെ സ്‌ക്രീനിങ് നടത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ഡല്‍ഹിയില്‍ കൊറോണ ബാധിതനെന്ന് കണ്ടെത്തിയ ആളുടെ ആറ് കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധ സ്ഥീരികരിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞു. ഡല്‍ഹി, തെലങ്കാന. ജയ്പൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കും കേരളത്തില്‍ മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തിലെ മൂന്നുപേരും രോഗം ഭേദമായവരാണ്.

വിദഗ്ധര്‍ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ എല്ലാ ആശുപത്രികളിലും ഐസലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കും.  വൈറസ് പരിശോധനയ്ക്കായി രാജ്യത്ത് 19 ലാബുകള്‍ കൂടി തുടങ്ങും. ജനങ്ങള്‍ പരമാവധി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ചൈന, ഇറാന്‍, കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണം. മറ്റുരാജ്യങ്ങളിലേക്ക് അടിയന്തര ആവശ്യമല്ലെങ്കില്‍ യാത്ര ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.  ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാത്തരം വിസകളും റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് അടിയന്തരമായി എത്തേണ്ടവര്‍ പുതിയ വിസ്‌ക്ക അപേക്ഷിക്കണം. ഇന്ത്യയിലേക്കെത്തുന്ന എല്ലാ വിമാനയാത്രക്കാരും സാക്ഷ്യപത്രങ്ങള്‍ നല്‍കണം. ഫോണ്‍ നമ്പര്‍ അഡ്രസ് ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നുള്ള വിവരങ്ങള്‍ ഇതില്‍ വ്യക്ത്മാക്കണമെന്ന്  കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍