ദേശീയം

ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍ മന്ത്രിയുമായ കെ അന്‍പഴകന്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി ഒരു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് അന്‍പഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഡിഎംകെയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു അന്‍പഴകന്‍. 1977 മുതല്‍ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായിയാണ്. തമിഴ്‌നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷമായി അന്‍പഴകന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. 

അന്തരിച്ച ഡിഎംകെ മുന്‍ അധ്യക്ഷന്‍ കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്നു പേരാസിരിയര്‍ (പ്രൊഫസര്‍) എന്നറിയപ്പെടുന്ന അന്‍പഴകന്‍. ചെന്നൈ പച്ചയപ്പാസ് കോളജിലെ തമിഴ് അധ്യാപകനായിരുന്നു. അന്‍പഴകന്റെ വിയോഗത്തെത്തുടര്‍ന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം