ദേശീയം

ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 1.13 കോടി ജനങ്ങള്‍ക്ക് നേട്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലുശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനം. 48 ലക്ഷം ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഇത് ഗുണം ചെയ്യുക. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 21 ശതമാനമായി ഉയര്‍ന്നു. 

ജനുവരി ഒന്നുമുതല്‍ ഇതിന് മുന്‍കാല പ്രാബല്യമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. 14,595 കോടി രൂപയുടെ അധിക ചെലവാണ് ഇതുവഴി സര്‍ക്കാരിന് ഉണ്ടാവുക. 1.13 കോടി ജനങ്ങള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയതിന് ശേഷം ജീവനക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച മറ്റൊരു സുപ്രധാന നടപടിയാണിതെന്ന് മന്ത്രി പറഞ്ഞു.

കൊപ്രയുടെ മിനിമം താങ്ങുവില ഉയര്‍ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊപ്ര ക്വന്റലിന് 9960 രൂപയായാണ് ഉയര്‍ത്തിയത്. ഉണ്ട കൊപ്രയുടെ താങ്ങുവില 10300 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. 2020 സീസണ്‍ കണക്കിലെടുത്താണ് താങ്ങുവില ഉയര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു