ദേശീയം

ആദ്യം സത്യപ്രതിജ്ഞ, എന്നിട്ടു പറയാം കാര്യങ്ങള്‍; രാജ്യസഭാംഗത്വത്തെക്കുറിച്ച് രഞ്ജന്‍ ഗൊഗോയ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്ത സര്‍ക്കാര്‍ തീരുമാനം സ്വീകരിക്കുന്നതായി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. എന്തുകൊണ്ട് രാജ്യസഭാംഗത്വം സ്വീകരിക്കുന്നു എന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം പറയാമെന്നും ഗൊഗോയ് പറഞ്ഞു. ഗുവാഹതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ മിക്കവാറും നാളെ ഡല്‍ഹിയിലേക്ക് പോകും. ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ, എന്നിട്ട് മാധ്യമങ്ങളോട് വിശദമായി സംസാരിക്കാം' ഗൊഗോയ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഇതിനെതിരെ നിയമ വൃത്തങ്ങളില്‍നിന്നും രാഷ്ട്രീയ നേതാക്കളില്‍നിന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി