ദേശീയം

പുതുച്ചേരിയില്‍ ബാറുകള്‍ അടയ്ക്കുന്നു ; മുഖ്യമന്ത്രിയുടെ ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി : സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാന്‍ പുതുച്ചേരി സര്‍ക്കാര്‍ ഉത്തരവിട്ടു. കോവിഡ് രോഗബാധ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം അവസാനം വരെ ബാറുകള്‍ പൂട്ടാനാണ് മുഖ്യമന്ത്രി വി നാരായണ സ്വാമി ഉത്തരവിട്ടത്. 

സംസ്ഥാനത്ത് കോവിഡ് നേരിടാന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ മുഖ്യമന്ത്രി നാരായണ സ്വാമിയും ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണറാവുവും വിലയിരുത്തി. ഇരുവരും മാഹിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

സൗദിയില്‍ നിന്നും തിരികെയെത്തിയ മാഹി സ്വദേശിനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ മാഹി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പബ്ലിക് പാര്‍ക്കുകള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍, അരബിന്ദോ ആശ്രമം, മ്യൂസിയം, ബോട്ട് ഹൗസുകള്‍ തുടങ്ങിയവ ഉടനടി അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ടി അരുണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ