ദേശീയം

മലേഷ്യയില്‍ കുടുങ്ങിയ 185പേരെ നാട്ടിലെത്തിച്ചു; 28 ദിവസം നിരീക്ഷണം

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: കോവിഡ് 19 പശ്ചാത്തലത്തില്‍ മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യാക്കാരില്‍ ആദ്യ സംഘത്തെ നാട്ടിലെത്തിച്ചു. ആന്ധ്രയിലെ വിശാഖപട്ടണം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ഇവരെ എത്തിച്ചത്. എയര്‍ ഏഷ്യ വിമാനത്തില്‍ ക്വാലാലംപൂരില്‍ നിന്നുള്ള 185 പേരാണ് എത്തിയത്. ഇവരെ 28 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയമാക്കും. 

കഴിഞ്ഞ ദിവസം ക്വാലാംലംപൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വിമാനത്താവളത്തില്‍ കുടുങ്ങി.  ബോര്‍ഡിങ് പാസ് നല്‍കിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചത്.

ഇന്നുമുതല്‍  മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതറിഞ്ഞ് വിമാനത്താവളത്തിലെത്തിയവരാണ് കുടുങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും