ദേശീയം

മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു കോവിഡ് നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പ്രഭു നിരീക്ഷണത്തില്‍. സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ സുരേഷ് പ്രഭു കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്.

പതിനാല് ദിവസം സുരേഷ് പ്രഭു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ സുരേഷ് പ്രഭുവിന്റെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയാന്‍ സുരേഷ് പ്രഭു തീരുമാനിക്കുകയായിരുന്നു. 

ജി20 ഷെര്‍പ്പ യോഗത്തില്‍ പങ്കെടുക്കാനാണ് സുരേഷ് പ്രഭു സൗദി അറേബ്യയില്‍ പോയത്. മാര്‍ച്ച് 10നായിരുന്നു സമ്മേളനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍