ദേശീയം

ഒരാള്‍ക്ക് കോവിഡ്: പൊതുഗതാഗതം നിര്‍ത്തലാക്കി പഞ്ചാബ്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടികളുമായി പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. 

ബസ്സുകള്‍ക്കും ടെമ്പോകള്‍ക്കും ഇത് ബാധകമാണ്. നിലയില്‍ പഞ്ചാബില്‍ ഒരു വൈറസ് ബാധ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ആളുകള്‍ സംഘം കൂടി നില്‍ക്കരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31വരെ അവധി പ്രഖ്യാപിക്കുകയും പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ആകെ 166 കോവിഡ് പോസിറ്റിവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഇതില്‍ മൂന്നുപേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി