ദേശീയം

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ന്; രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 249

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച കേസുകളില്‍ ഇന്നുണ്ടായത് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വര്‍ധന. ഇന്ന് മാത്രം നാല്‍പ്പതോളം കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ്19 ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

249 കേസുകളാണ് ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 136 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ബാക്കിയുള്ള കേസുകള്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ വ്യാപിച്ചതാണ്.

ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് 10ന് 50 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ വീണ്ടും പത്ത് ദിവസം പിന്നിടുമ്പോള്‍ രോഗബാധയില്‍ ഉണ്ടായിരിക്കുന്നത് അഞ്ചിരട്ടിയോളം വര്‍ധനയാണ്. 

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 52. മഹാരാഷ്ട്രയ്ക്ക് ശേഷം കൂടുതല്‍ കേസുകള്‍ കേരളത്തിലും ഉത്തര്‍പ്രദേശിലുമാണ്. 17 സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും പുതുച്ചേരിയിലും ലഡാക്കിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം