ദേശീയം

രാജ്യത്ത് മാര്‍ച്ച് 31 വരെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി റെയില്‍വേ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാര്‍ച്ച് 31 വരെ രാജ്യത്ത് യാത്ര തീവണ്ടികളുടെ സര്‍വീസ് നിര്‍ത്തിവെച്ച് റെയില്‍വേയുടെ പ്രഖ്യാപനം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.

മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ അടക്കം എല്ലാം ട്രെയിന്‍ സര്‍വീസുകളും ഇന്നുമുതല്‍ നിര്‍ത്തിവെയ്ക്കാനാണ് റെയില്‍വേ തീരുമാനിച്ചത്. നിലവില്‍ തന്നെ യാത്ര തീവണ്ടികളുടെ സര്‍വീസ് റെയില്‍വേ നിര്‍ത്തിവരികയാണ്. ഇതിന് പിന്നാലെയാണ് പൂര്‍ണമായി നിര്‍ത്തിവെയ്ക്കാനുളള തീരുമാനം. യാത്ര ആരംഭിച്ച ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമെന്നും റെയില്‍വേ അറിയിച്ചു.

കൊങ്കണ്‍ റെയില്‍വെ, കൊല്‍ക്കത്ത മെട്രോ, സബര്‍ബന്‍ ട്രെയിനുകളും ഇന്നുമുതല്‍ സര്‍വീസ് നിര്‍ത്തും.ചരക്ക് തീവണ്ടികള്‍ പതിവുപോലെ ഓടും. ട്രെയിനുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്