ദേശീയം

പടിക്കല്‍ കലമുടച്ചു!; പ്രധാനമന്ത്രിയുടെ ആഹ്വാനം ഇവര്‍ കേട്ടത് ഇങ്ങനെ; ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ തെരുവിലിറങ്ങി ആള്‍ക്കൂട്ടം, വിമര്‍ശനം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 വ്യാപനം തടുയന്നതിന്റെ ഭാഗമായി ജനത കര്‍ഫ്യൂ ആചരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യം ഒരേ മനസ്സോടെയാണ് വവരവേറ്റത്. എന്നാല്‍ വൈറസിന് എതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൈയ്യടിച്ചും പാത്രം കൊട്ടിയും അഭിനന്ദം അറിയിക്കണമെന്ന മോദിയുടെ ആഹ്വാനം പക്ഷേ ചിലയിടങ്ങളില്‍ സ്വീകരിക്കപ്പെട്ടത് വേറൊരു തരത്തിലാണ്.

പലയിടങ്ങളിലും ആളുകള്‍ വലിയ കൂട്ടമായി തെരുവിലിറങ്ങി. ജാഥയായി റോഡിലൂടെ പാത്രം കൊട്ടി നടന്നു. അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഇത്തരം ജാഥകള്‍ നടന്നു. ഇതിനെതിരെ കനത്ത വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. 

'പടിക്കല്‍ കലമുടയ്ക്കുന്ന' പരിപാടിയാണ് ചിലര്‍ കാണിച്ചതെന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. കുറ്റകരമായ നടപടിയാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി