ദേശീയം

ഷഹീൻബാ​ഗ് സമരം ഒഴിപ്പിച്ചു; കർഫ്യൂ നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹിൻ ബാ​ഗിൽ മാസങ്ങളോളം തുടർന്നു പോന്ന സമരം ഒഴിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരക്കാരെ നീക്കിയത്. കർഫ്യൂ നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ 101 ദിവസം നീണ്ടുനിന്ന സമരമാണ് കോവിഡ് ഭീതിയെ തുടർന്ന് ഒഴിപ്പിച്ചത്. 

ഇന്ന് രാവിലെയാണ് ഷഹീൻബാ​ഗിൽ നിന്ന് സമരക്കാരെ നീക്കിയത്. സമരക്കാരെ അനുനയിപ്പിച്ച് പിരിച്ചുവിടാൻ പൊലീസ് ശ്രമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ അടക്കമുള്ള സമരക്കാരിൽ പലരും ഷഹീൻബാ​ഗ് വിടാൻ തയാറായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ഡൽഹി മുഖ്യമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഷഹീൻബാ​ഗ് ഒഴിപ്പിച്ചത്. ‌‌

തലസ്ഥാനത്ത് 30 പേർക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് പൊതു ​ഗതാ​ഗതം നിർത്തലാക്കുകയും  അതിർത്തി അടക്കുകയും ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്