ദേശീയം

വീണ്ടും മുംബൈ ചേരിയില്‍ കോവിഡ് ബാധ; സമൂഹവ്യാപന ആശങ്കയില്‍ അധികൃതര്‍, സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ തീവ്രശ്രമം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുളള തീവ്രശ്രമത്തിലാണ് മുംബൈ കോര്‍പ്പറേഷന്‍. അതേസമയം കുടുംബത്തെ ഒറ്റപ്പെടുത്തുന്നതായി അമ്മ പരാതിപ്പെടുന്നു.

ഇറ്റലിയിലെ ടൂറിസ്റ്റ് കപ്പലില്‍ ജോലി ചെയ്തിരുന്ന 37കാരന്‍ മാര്‍ച്ച് 18നാണ് നാട്ടില്‍ തിരിച്ചെത്തിയത്. അമ്മയുടെ നിര്‍ദേശപ്രകാരം പരിശോധനയ്ക്ക് വിധേയനായ യുവാവിന്റെ ആദ്യ രണ്ടുപരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ മൂന്നാമത്തെ സ്രവപരിശോധനയിലാണ് ഫലം പോസ്റ്റീവായതെന്ന് കസ്തൂര്‍ബ ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നു.രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വകോലയിലെ ചേരി നിവാസികള്‍ നിരീക്ഷണത്തിലാണ്. 

37കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഒറ്റപ്പെടല്‍ നേരിടുകയാണ് കുടുംബം. തന്റെ മകന്റെ ചിത്രം വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയാണെന്ന് അമ്മ പറയുന്നു. 40 വര്‍ഷമായി ഇവിടെ കഴിയുന്ന തങ്ങള്‍ക്ക് ഈ ദുരനുഭവം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും അവര്‍ പറയുന്നു. പടിഞ്ഞാറന്‍ മുംബൈയുടെ പ്രാന്തപ്രദേശത്തുളള ചേരിയിലാണ് കുടുംബം കഴിയുന്നത്. 800 മുറികളുളള വലിയ ചേരിയാണിത്. രോഗം പടരാതിരിക്കാന്‍ അധികൃതരുമായി ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചതായി സ്ഥലത്തെ കൗണ്‍സിലറായ ടുലീപ് മിറാണ്ട പറഞ്ഞു.

നേരത്തെ മുംബൈ സെന്‍ട്രലിലെ ചേരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു.  69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ സെന്‍ട്രലിലെ 23,000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ