ദേശീയം

ആർബിഐയുടേത് വൻ ചുവടുവെയ്പ് ; മധ്യവർ​ഗക്കാരെ സഹായിക്കുന്ന തീരുമാനമെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിസർവ് ബാങ്കിന്റെ പ്രഖ്യാപനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  ആര്‍ബിഐ എടുത്തിരിക്കുന്നത് വലിയൊരു ചുവടുവയ്പ്പാണ്. റിസർവ് ബാങ്ക് പ്രഖ്യാപനങ്ങള്‍ മധ്യവര്‍ഗക്കാര്‍ക്കും വാണിജ്യത്തിനും സഹായമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

'കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ നിന്ന് നമ്മുടെ സമ്പദ് ഘടനയെ രക്ഷിക്കുന്നതിന് വേണ്ടി വലിയൊരു ചുവടുവെയ്പ്പാണ് ആര്‍ബിഐ സ്വീകരിച്ചിരിക്കുന്നത്. ആര്‍ബിഐ പ്രഖ്യാപനങ്ങള്‍ പണലഭ്യത ഉറപ്പുവരുത്തും. മധ്യവര്‍ഗക്കാരെയും ബിസിനസ്സിനെയും സഹായിക്കും.' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ പ്രഖ്യാപനങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ മൂന്നാം ദിവസമാണ് ആര്‍ബിഐ പ്രഖ്യാപനം വന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം പകരാന്‍ ആർബിഐ  പലിശനിരക്ക് കുറച്ചിരുന്നു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റീപ്പോനിരക്ക് 0.75 ശതമാനമാണ് കുറച്ചത്. കൂടാതെ  വായ്പ തിരിച്ചടവിൽ മൂന്നു മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി