ദേശീയം

കര്‍ണാടകയില്‍ വീണ്ടും കോവിഡ് മരണം, സംസ്ഥാനത്ത് ഏഴുപേര്‍ക്ക് കൂടി കൊറോണ; ഇന്ത്യയില്‍ മരണം 17 ആയി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കര്‍ണാടക സ്വദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 17 ആയി. കര്‍ണാടകയിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്. രാജ്യത്ത് 724 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.

കര്‍ണാടക തുംകുരുവില്‍ 65 വയസ്സുകാരനാണ് മരിച്ചത്. ദുബായില്‍ നിന്ന് ഡല്‍ഹി വഴിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇയാള്‍ ട്രെയിനിലും യാത്ര ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടകയില്‍ ഇന്ന് ഏഴുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പത്തുമാസം പ്രായമുളള കുഞ്ഞും ഉള്‍പ്പെടുന്നു. വിദേശയാത്ര നടത്തിയിട്ടില്ലാത്ത കുട്ടിയുമായി ബന്ധുക്കള്‍ കേരളത്തിലെത്തിയിരുന്നു.

സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. ഇരുസംസ്ഥാനങ്ങളിലും നൂറില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 39 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും