ദേശീയം

പഴയൊരു സ്‌കൂട്ടറിന്റെ എന്‍ജിന്‍ ഉന്തുവണ്ടിയില്‍ കെട്ടി; ലോക്ക് ഡൌണില്‍ താണ്ടിയത് 1200 കിലോമീറ്റര്‍, അവര്‍ മൂന്നുപേര്‍ വീടെത്തിയത് ഇങ്ങനെ (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുരുക്കിലായത് അധികവും അന്യസംസ്ഥാനങ്ങളില്‍ തൊഴില്‍ തേടി അഭയം പ്രാപിച്ചവരാണ്. കിലോമീറ്ററുകള്‍ താണ്ടി നേരം പുലരുമ്പോഴേക്കും വീടെത്താനായി ചിലര്‍ കടന്നുപോയ പ്രതിസന്ധികളുടെ കഥ ഈ ദിവസങ്ങളില്‍ കേള്‍ക്കുന്നുണ്ട്. അത്തരം ഒരു കഥയാണ് ഡല്‍ഹിയില്‍ നിന്ന് സ്വദേശമായ ബീഹാറിലെ മധുബനിയിലെത്തിയ മൂന്ന് തെഴിലാളികളുടേതും. 

പഴയൊരു സ്‌ക്കൂട്ടറിന്റെ എന്‍ജിന്‍ ഉന്തുവണ്ടിയില്‍ കെട്ടിവച്ചാണ് 1200 കിലോമീറ്ററോളം ദൂരം ഇവര്‍ യാത്രചെയ്തത്. ലാലു മഹ്‌തോ, ഗോര്‍ ലാല്‍ മഹ്‌തോ എന്നീ രണ്ടുപേരും അവരുടെ ഒരു ബന്ധുവും കൂടിയാണ് ഇത്രയധികം ദൂരം താണ്ടിയത്. 

യാത്രയ്ക്കിടയില്‍ കാര്യമറിഞ്ഞ ചില പൊലീസുകാര്‍ ഈ മൂവര്‍ സംഘത്തിന് ഭക്ഷണം നല്‍കി. യാത്ര 800 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പകര്‍ത്തിയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. യാത്രചെയ്ത് ക്ഷീണിച്ചോ? വിശ്രമം വേണോ? എന്നെല്ലാം ചോദിച്ച പൊലീസുകാരോട് അവരുടെ മറുപടി എത്രയും പെട്ടെന്ന് വീടെത്തണം എന്നായിരുന്നു. 'കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നു. യാത്രയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഞങ്ങളുടെ മുന്നില്‍ ഉണ്ടായില്ല. ഞങ്ങളെ കടത്തിവിടണം', അവര്‍ പൊലീസിനോട് അപേക്ഷിച്ചു. 

ഡല്‍ഹിയില്‍ നിന്നും ചൊവ്വാഴ്ചയാണ് ഇവര്‍ യാത്രതിരിക്കാന്‍ തീരുമാനിച്ചത്. അപ്പോഴേക്കും അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. ബോര്‍ഡറുകളും അടച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ