ദേശീയം

നിയന്ത്രണങ്ങള്‍ക്ക് 'പുല്ലുവില'; മാസ്‌ക് പോലും ധരിക്കാതെ ചന്തയില്‍ കൂട്ടംകൂടി ആളുകള്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രാജ്യത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്. സാമൂഹ്യ അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് കടന്നത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുളള നിയന്ത്രണങ്ങള്‍ക്ക് 'പുല്ലുവില' കല്‍പ്പിക്കുന്ന ജനങ്ങളുടെ പെരുമാറ്റത്തിന്റെ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

കര്‍ണാടകയിലെ ഗഡാഗില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അവിടെ പ്രവര്‍ത്തിക്കുന്ന ചന്തയില്‍ നിന്നുളള ദൃശ്യങ്ങളാണ് ഞെട്ടിക്കുന്നത്. സാധാരണപോലെ ജനങ്ങള്‍ കൂടിനിന്ന് പച്ചക്കറി വാങ്ങുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ ഉളളത്. നിയന്ത്രണങ്ങളെ ഒന്നും ഭയപ്പെടാതെ വിലപേശുന്നതും കാണാം. ഒട്ടുമിക്ക ആളുകളും സാമൂഹ്യ അകലം പാലിക്കുന്നില്ല. രോഗബാധ തടയുന്നിനുളള സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടില്ല. മാസ്‌ക് പോലും ധരിക്കാതെ ചന്തയില്‍ പലരും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍