ദേശീയം

ബംഗളൂരുവിലേക്കെന്ന് ഭാര്യമാരോട്, പോയത് ബാങ്കോക്കിലേക്ക്; തിരിച്ചെത്തിയപ്പോള്‍ വീടിനുമുന്നില്‍ ക്വാറന്റൈന്‍ പോസ്റ്റര്‍, വെട്ടില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രാജ്യം കോവിഡ് ഭീതിയില്‍ കഴിയുകയാണ്. ഓരോ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജനങ്ങളുടെ ആശങ്ക കൂട്ടുകയാണ്. അതിനിടെ ബംഗളൂരുവില്‍ ഉണ്ടായ രസകരമായ സംഭവം സോഷ്യല്‍മീഡിയയില്‍ ചിരി നിറയ്ക്കുകയാണ്. വീണുകിട്ടിയ ആശ്വാസം എന്ന നിലയില്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്.

ബംഗളൂരുവില്‍ പോകുന്നു എന്ന് ഭാര്യമാരോട് പറഞ്ഞ് തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് സന്ദര്‍ശിച്ചവര്‍ക്ക് പറ്റിയ അമളിയാണ് സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ബിസിനസ് ആവശ്യത്തിന് ബംഗളൂരുവില്‍ പോകുന്നു എന്ന് നുണ പറഞ്ഞാണ് ഇവര്‍ ബാങ്കോക്കില്‍ പോയത്. ബാങ്കോക്കില്‍ നിന്ന് തിരിച്ചെത്തിയ ഇവരുടെ വീടുകളില്‍ പൊലീസ് പോസ്റ്റര്‍ പതിപ്പിച്ച സംഭവമാണ് വ്യാപകമായി പ്രചരിക്കുന്നത്.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് പോയി തിരിച്ചെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നത് നിര്‍ബന്ധമാണ്. ഇതനുസരിച്ചാണ് ഇവരുടെ വീടുകളില്‍ പോസ്റ്റര്‍ പതിപ്പിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോസ്റ്റര്‍ പതിപ്പിക്കാന്‍ എത്തിയപ്പോള്‍ പൊലീസുകാരോട് ഭര്‍ത്താക്കന്മാര്‍ തട്ടിക്കയറുന്നതും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്