ദേശീയം

രാജ്യത്ത് കോവിഡ് ബാധിതര്‍ 1400 കടന്നു, മരണം 48; 21000 ക്യാമ്പുകളിലായി ആറുലക്ഷം കുടിയേറ്റ തൊഴിലാളികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1400 കടന്നു. അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി. 144പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനിടെ, ഝാര്‍ഖണ്ഡിലും ആദ്യമായി രോഗബാധ സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് 21000 ക്യാമ്പുകളിലായി ആറു ലക്ഷം കുടിയേറ്റ തൊഴിലാളികളെ പാര്‍പ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മലേഷ്യന്‍ സ്വദേശിനിയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ഝാര്‍ഖണ്ഡിലെ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിലവില്‍ രാജ്യത്ത് സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ മഹാരാഷ്ട്രയിലാണ്. 248 പേരിലാണ് രോഗബാധ കണ്ടെത്തിയത്. തൊട്ടുപിന്നില്‍ കേരളമാണ്. കേരളത്തില്‍ 215 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു. നിസാമുദ്ദീന്‍ മതസേേമ്മളനത്തില്‍ പങ്കെടുത്ത 24പേരില്‍ രോഗബാധ കണ്ടെത്തിയതോടെ, കോവിഡ് ബാധിതരുടെ എണ്ണം 97 ആയി.

അതിനിടെ, രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. 16 കൊറോണ ഹോട്ട് സ്‌പോട്ടുകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് സ്ഥലങ്ങള്‍ കേരളത്തിലാണ്. ഡല്‍ഹി നിഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ എന്നിവയാണ് പട്ടികയില്‍ ആദ്യം ഇടംനേടിയത്. കേരളത്തില്‍ കാസര്‍കോട്, പത്തനംതിട്ട എന്നിവയാണ് പട്ടികയിലുള്ളത്. കൊറോണ ബാധ സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍