ദേശീയം

മഹാരാഷ്ട്രയില്‍ ആദ്യമായി പ്ലാസ്‌മ തെറാപ്പിക്ക്‌ വിധേയമായ കോവിഡ്‌ ബാധിതന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി പ്ലാസ്‌മ തെറാപ്പിക്ക്‌ വിധേയമായ കോവിഡ്‌ 19 ബാധിതന്‍ മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ 55കാരന്‍ മരിച്ചത്‌.

അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ഇയാള്‍. മഹാരാഷ്ട്രയില്‍ കോവിഡ്‌ രോഗികളുടെ എണ്ണം പതിനായിരം കടന്നത്‌ ആശങ്ക സൃഷ്ടിക്കുന്നു. വ്യാഴാഴ്‌ച 583 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ 27 പേര്‍ക്കാണ്‌ മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടമായത്‌.

മഹാരാഷ്ട്രയിലെ ആകെ മരണ സംഖ്യ 459 ആയി. ധാരാവിയില്‍ 25 പേര്‍ക്ക്‌ കൂടി ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 369 ആയി. ഗുജറാത്തില്‍ 313 പേര്‍ക്ക്‌ ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ്‌ ബാധിതരുടെ എണ്ണം 4395 ആയി. 24 മണിക്കൂറിന്‌ ഇടയില്‍ മരിച്ചത്‌ 17 പേര്‍. ആകെ മരണം ഇവിടെ 214.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ