ദേശീയം

നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനങ്ങള്‍, യുപിയും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചു, ഒറ്റപ്പെട്ട്‌ ഡല്‍ഹി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്ക്‌ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക്‌ നീട്ടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനങ്ങള്‍. ഹരിയാനയും ഉത്തര്‍പ്രദേശും അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചതോടെ ഡല്‍ഹി ഒറ്റപ്പെട്ട അവസ്ഥയിലായി. അതിര്‍ത്തി കടക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇളവില്ലെന്നാണ്‌ ഹരിയാനയുടെ നിലപാട്‌.

യുപിയില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള നാല്‌ പാതകളും അടച്ചു. അതിര്‍ത്തി കടക്കാന്‍ ഉത്തര്‍പ്രദേശ്‌ പ്രത്യേക കര്‍ഫ്യൂ പാസ്‌ ഏര്‍പ്പെടുത്തി. ഡല്‍ഹിയിലേക്കോ, ഡല്‍ഹിക്ക്‌ പുറത്തേക്കോ യാത്ര ചെയ്യേണ്ട ആരേയും ഹരിയാന കടത്തി വിടില്ല. അതിര്‍ത്തിക്കപ്പുറത്ത്‌ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കും ഇവിടെ ഇളവില്ല.

ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ്‌ സോണില്‍ വന്നതോടെയാണ്‌ അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചത്‌. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന നിരവധി ആളുകള്‍ ഗുഡ്‌ഗാവ്‌, നോയിഡ എന്നിവിടങ്ങളില്‍ താമസിക്കുന്നുണ്ട്‌. ഇവരെ നിയന്ത്രണങ്ങള്‍ ബാധിക്കും. ചരക്ക്‌ വാഹനങ്ങള്‍ക്ക്‌ നിര്‍ബന്ധമാക്കിയിരുന്ന പ്രത്യേക പാസ്‌ വെള്ളിയാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിനെ തുടര്‍ന്ന്‌ ഹരിയാനയും ഉത്തര്‍പ്രദേശും പിന്‍വലിച്ചു.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ