ദേശീയം

രാജ്യത്ത് 24 മണിക്കൂറിനിടെ 2411 പേര്‍ക്ക് കോവിഡ്, രോഗബാധിതരുടെ എണ്ണം 37,776 ആയി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 37,776 ആയി. പുതിയതായി 2411 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മരണസംഖ്യ 1223 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 71 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 
 
26535 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,018 പേര്‍ രോഗമുക്തി നേടി.  

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 11506 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 485 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 4721 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഗുജറാത്തിലും 3738 രോഗികളുള്ള ഡല്‍ഹിയിലുമാണ് കോവിഡ് ബാധിതര്‍ ഏറെയുള്ളത്. 

മദ്ധ്യപ്രദേശ് (2719), രാജസ്ഥാന്‍ (2666), തമിഴ്‌നാട് (2526), ഉത്തര്‍പ്രദേശ് (2455) എന്നിവിടങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി