ദേശീയം

കോവിഡിനോട് പടവെട്ടുന്നവര്‍ക്ക് ആദരം; ആശുപത്രികളില്‍ പുഷ്പവൃഷ്ടി നടത്തി സൈന്യം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി/തിരുവനന്തപുരം: കോവിഡ് 19ന് എതിരെ പോരാടുന്നവര്‍ക്ക്  സൈന്യത്തിന്റെ ആദരം. ജമ്മു കശ്മീരിലെ ശ്രീ നഗര്‍ മുതല്‍ തിരുവനന്തപുരം വരെ ആശുപത്രികള്‍ക്ക് മുകളില്‍ സൈന്യം പുഷ്പവൃഷ്ടി നടത്തി. രാജ്യത്തെ തെരഞ്ഞെടുത്ത ആശുപത്രികള്‍ക്ക് മുകളിലാണ് പുഷ്പവൃഷ്ടി നടത്തിയത്. കര-വ്യോമ-നാവിക സേനാവിഭാഗങ്ങള്‍ സംയുക്തമായാണ് ആദരം അര്‍പ്പിച്ചത്. 

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും എറണാകുളത്ത് ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും  പുഷ്പവൃഷ്ടി നടത്തി. ഡല്‍ഹിയിലെ രാജ്പഥില്‍ സേനാ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. പൊലീസ് സ്മാരകത്തില്‍ സേനാ മേധാവികള്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.

വ്യോമസേനയുടെ സുഖോയി 30 എയര്‍ക്രാഫ്റ്റുകള്‍ ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും അസമില്‍ നിന്ന് ഗുജറാത്ത് വരെയും ഫ്‌ളൈ പാസ്റ്റ് നടത്തി. വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും  ഫ്‌ളൈപാസ്റ്റില്‍ പങ്കാളികളായി.   നേവിയുടെ കപ്പലുകളില്‍ ലൈറ്റുകള്‍ തെളിച്ചാണ് ആദരം അര്‍പ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്