ദേശീയം

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വക 50,000 രൂപ; സത്യാവസ്ഥ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്ന് പ്രചരിക്കുന്നത് വ്യാജമെന്ന് കേന്ദ്രം. രാഷ്ട്രീയ ശിക്ഷിത് ബേരോജാര്‍ യോജന പ്രകാരം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസമായി 50,000 രൂപവീതം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

ഇതിന് വിശദീകരണവുമായി പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു. ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടല്ലെന്നാണ് അറിയിച്ചത്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് മോദി സര്‍ക്കാര്‍ 1.7 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആര്‍എസ്ബിവൈഡോട്ട്ഓര്‍ഗ് എന്ന പേരിലുള്ള വെബ്‌സൈറ്റ് റേഷന്‍ കാര്‍ഡുടമകള്‍ക്കും 50,000 രൂപനല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി അറിയിച്ചത്.

ആദ്യം അപേക്ഷിക്കുന്ന 40,000പേര്‍ക്ക് ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കുമെന്നാണ് വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

'തെറിച്ചു നിൽക്കണം, ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുത്'; വൈറലായി എമ്പുരാൻ ലൊക്കേഷൻ വീഡിയോ

'ഇതൊക്കെ നിസാരം'; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ- വൈറല്‍ വീഡിയോ