ദേശീയം

ആരോഗ്യസേതു ഇല്ലാതെ പുറത്തിറങ്ങുന്നത് കുറ്റകരം; ഉത്തരവുമായി ഉത്തര്‍പ്രദേശ് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ആരോഗ്യ സേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാതെ പുറത്തിറങ്ങുന്നത് കുറ്റകരമാക്കി ഉത്തര്‍പ്രദേശ് പൊലീസ്. യുപിയിലെ ഗൗതം ബുദ്ധനഗര്‍ പൊലീസാണ് ഇത്തരമൊരു ഉത്തരവിറക്കിയത്. 

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ പുറത്തിറങ്ങിയാല്‍ ഇത് ലോക്ക്ഡൗണ്‍ ലംഘനമായി കണക്കാക്കി കേസെടുക്കുമെന്ന് ഗൗതം ബുദ്ധനഗര്‍ കമ്മീഷണര്‍ അശുതോഷ് ദ്വിവേദി പറഞ്ഞു. 

തൊഴിലിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ ജോലിക്കെത്തുന്നതും കുറ്റകരമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പൊതുയിടങ്ങളില്‍ തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്. 

അതേസമയം, ആരോഗ്യസേതു ആപ്പില്‍ സുരക്ഷാ പിഴവുണ്ടെന്ന് കാണിച്ച് ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട് ബാപ്റ്റിസ്റ്റ് രംഗത്തെത്തി. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. 

ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ പിഴവ് കണ്ടെത്തിയെന്നും 9 കോടി ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തിലാണെന്നും ഹാക്കര്‍ ട്വിറ്ററിലൂടെ പറഞ്ഞു. എന്നാല്‍ ഇത് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍, ഒരു ഉപയോക്താവിന്റെയും സ്വകാര്യ വിവരങ്ങള്‍ പ്രശ്‌നത്തിലല്ലെന്ന് വ്യക്തമാക്കി.

'പ്രശ്‌നം പരസ്യമായി വെളിപ്പെടുത്തുന്നതിന് മുമ്പ് ഞാന്‍ അവരുടെ ഭാഗത്തുനിന്ന് ഒരു പരിഹാരത്തിനായി കാത്തിരിക്കുകയാണ്' എന്ന് ഹാക്കര്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാന്‍ തന്നെ സമീപിച്ചെന്നും ഹാക്കര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'