ദേശീയം

ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ക്ക്‌ എത്താനായില്ല, വധുവിന്റെ ബന്ധുക്കളായി നിന്ന്‌ വിവഹം നടത്തി പൊലീസുകാര്‍

സമകാലിക മലയാളം ഡെസ്ക്



നാഗ്‌പൂര്‍: വിവാഹത്തിന്‌ വധുവിന്റെ ബന്ധുക്കളായി നിന്ന്‌ പൊലീസുകാര്‍. ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ വധുവിന്റെ ബന്ധുക്കള്‍ക്ക്‌ എത്താനാവാതെ വന്നതോടെയാണ്‌ പൊലീസുകാര്‍ ബന്ധുക്കളായത്‌. നാഗ്‌പൂരിലാണ്‌ സംഭവം.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. നാഗ്‌പൂര്‍ പൊലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ സമൂഹമാധ്യമങ്ങളിലൂടെ ഇത്‌ പങ്കുവെച്ചതോടെ വലിയ അഭിനന്ദനമാണ്‌ പൊലീസുകാരെ തേടിയെത്തുന്നത്‌. യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളത്‌ കൊണ്ട്‌ വധുവിന്റെ ബന്ധുക്കള്‍ക്ക്‌ എത്താനായില്ല. അവരുടെ അസാന്നിധ്യം നാഗ്‌പൂര്‍ പൊലീസ്‌ പരിഹരിച്ചു കൊടുത്തു. സ്റ്റേഷനിലെ പൊലീസ്‌ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള ജീവനക്കാര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു, നാഗ്‌പൂര്‍ പൊലീസിന്റെ ട്വീറ്റില്‍ പറയുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ