ദേശീയം

പ്രവാസികളുടെ മടക്ക യാത്ര; വിവരങ്ങളറിയാൻ ടോൾ ഫ്രീ നമ്പർ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: പ്രവാസികളുടെ മടക്ക യാത്ര സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയത്. 800-244-382 എന്നതാണ് നമ്പര്‍. 

രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ നിര്‍ത്താതെയുള്ള ഫോണ്‍ വിളികള്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക വിസയിലെത്തി കുടുങ്ങി കിടക്കുന്നവര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കാണ് മടക്ക യാത്രയ്ക്ക് മുന്‍ഗണന നല്‍കുന്നത്. മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ മാനസികാവസ്ഥ  മനസിലാക്കുന്നുവെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം