ദേശീയം

അടച്ചിടൽ നീളുമോ ?, പൊതു​ഗതാ​ഗതം ഉണ്ടാകുമോ ?; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന് ; ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമായേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി :  മൂന്നാംഘട്ട ലോക്ക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. വൈകീട്ട് മൂന്നിനാണ് യോ​ഗം. ലോക്ക്ഡൗണിലെ ഇളവുകൾ, 17നു ശേഷം പൂർണമായി തുറക്കാവുന്ന മേഖലകൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയവ ചർച്ചയാകും.

മുഖ്യമന്ത്രിമാരുമായിപ്രധാനമന്ത്രിയുടെ ചർച്ചയ്ക്കു മുന്നോടിയായി ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി ഇന്നലെ ചർച്ച നടത്തിയിരുന്നു. ലോക്ക്ഡൗൺ അവസാനിക്കുംമുൻപുതന്നെ സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തണമെന്നും ഇതു സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾക്കു വ്യക്തത വേണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായുള്ള ചർച്ചയിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർ ആവശ്യപ്പെട്ടു.

അതിനിടെ ലോക്ക്ഡൗൺ അവസാന ആഴ്ചയിലേക്കു പ്രവേശിച്ചിരിക്കെ, വ്യവസായശാലകൾ തുറക്കാൻ മുന്നൊരുക്കം തുടങ്ങി. പ്രവർത്തനം പുനരാരംഭിക്കുമ്പോഴുള്ള സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച മാർഗനിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ചു. ആദ്യ ആഴ്ച ഉയർന്ന ഉൽപാദനം പാടില്ല; സുരക്ഷാ സന്നാഹങ്ങൾ പൂർണ സജ്ജമാണെന്ന് ഉറപ്പാക്കി പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനമേ പാടുള്ളൂ. ജീവനക്കാർക്കിടയിലുള്ള ഷിഫ്റ്റിൽ ഒരു മണിക്കൂർ ഇടവേള നൽകണം. ഫാക്ടറികളിലെ ഓഫിസ് ജീവനക്കാർ 33% വീതം വിവിധ ഷിഫ്റ്റുകളിലായി പ്രവർത്തിക്കണം. എന്നിങ്ങനെയാണ് മാർ​ഗനിർദേശങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ